Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : To 18

America

ഒ​ക്ല​ഹോ​മ​യി​ൽ വി​വാ​ഹ​പ്രാ​യം 18 ആ​യി ഉ​യ​ർ​ത്തു​ന്നു; സെ​ന​റ്റി​ൽ ബി​ൽ പാ​സാ​യി

ഒ​ക്ല​ഹോ​മ സി​റ്റി: ഒ​ക്ല​ഹോ​മ​യി​ൽ നി​യ​മ​പ​ര​മാ​യ വി​വാ​ഹ​പ്രാ​യം 18 വ​യസാ​​യി ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള സു​പ്ര​ധാ​ന ബി​ൽ (സെ​ന​റ്റ് ബി​ൽ 504) സം​സ്ഥാ​ന സെ​ന​റ്റ് ഐ​ക​ക​ണ്ഠേ​ന പാ​സാ​ക്കി. നി​ല​വി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ​ക്ക് വി​വാ​ഹം ക​ഴി​ക്കാ​ൻ ന​ൽ​കി​യി​രു​ന്ന എ​ല്ലാ ഇ​ള​വു​ക​ളും പു​തി​യ നി​യ​മ​ത്തി​ലൂ​ടെ നീ​ക്കം ചെ​യ്യും.

വി​വാ​ഹി​ത​രാ​കാ​ൻ കു​റ​ഞ്ഞ​ത് 18 വ​യ​സ് പൂ​ർ​ത്തി​യാ​ക​ണം.​  മാ​താ​പി​താ​ക്ക​ളു​ടെ സ​മ്മ​ത​ത്തോ​ടെ​യോ കോ​ട​തി ഉ​ത്ത​ര​വി​ലൂ​ടെ​യോ 18 വ​യ​സിന് താ​ഴെ​യു​ള്ള​വ​ർ​ക്ക് വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന നി​ല​വി​ലെ നി​യ​മ​ത്തി​ലെ പ​ഴു​തു​ക​ൾ ഇ​തോ​ടെ അ​ട​യും.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ൾ ചൂ​ഷ​ണ​ങ്ങ​ൾ​ക്കും മ​നു​ഷ്യ​ക്ക​ട​ത്തി​നും ഇ​ര​യാ​കു​ന്ന​ത് ത​ട​യാ​നാ​ണ് ഈ ​നീ​ക്ക​മെ​ന്ന് ബി​ൽ അ​വ​ത​രി​പ്പി​ച്ച സെ​ന​റ്റ​ർ വാ​ര​ൻ ഹാ​മി​ൽ​ട്ട​ൺ പ​റ​ഞ്ഞു.

ഒ​ക്ല​ഹോ​മ​യി​ൽ നി​ല​വി​ലു​ള്ള നി​യ​മ​പ്ര​കാ​രം, ര​ക്ഷി​താ​ക്ക​ളു​ടെ സ​മ്മ​ത​മു​ണ്ടെ​ങ്കി​ൽ 16-17 വ​യ​സു​കാ​ർ​ക്കും പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ കോ​ട​തി അ​നു​മ​തി​യോ​ടെ 16 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​ർ​ക്കും വി​വാ​ഹം ക​ഴി​ക്കാ​മാ​യി​രു​ന്നു. പു​തി​യ ബി​ൽ നി​യ​മ​മാ​കു​ന്ന​തോ​ടെ ഇ​ത്ത​രം വി​വാ​ഹ​ങ്ങ​ൾ പൂ​ർ​ണ​മാ​യും നി​രോ​ധി​ക്ക​പ്പെ​ടും.​ ബി​ൽ ഇ​നി ഒ​ക്ല​ഹോ​മ ജ​ന​പ്ര​തി​നി​ധി സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് അ​യ​ക്കും. അ​വി​ടെ കൂ​ടി പാ​സാ​യാ​ൽ ഒ​ക്ല​ഹോ​മ​യി​ൽ ബാ​ല​വി​വാ​ഹം പൂ​ർ​ണമാ​യും നി​രോ​ധി​ക്ക​പ്പെ​ടും.

Latest News

Corehub Up